തിരൂര്‍: മലപ്പുറം വട്ടംകുളത്ത് സി.പി.എം നേതാവിനു വെട്ടേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.