X

മലപ്പുറം ബസുകൾ കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിലൂടെ സഞ്ചരിക്കണം -മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: മലപ്പുറം ഭാഗത്തു നിന്ന് കോഴിക്കോട്ടെത്തുന്ന 50 കിലോമീറ്റർ ദൂരത്തിൽ കുറവുള്ള റൂട്ടിലോടുന്ന ബസുകൾ കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിലൂടെ പോകുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

ഫെയർസ്റ്റേജ് നിർണയത്തിലുള്ള അപാകം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിയെ സമീപിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഫെയർ സ്റ്റേജിലെ അപാകം കാരണം കോ ഴിക്കോട് നഗരത്തിലെ സിറ്റി, ലൈൻ ബസുകൾ വിവിധ റൂട്ടുകളിൽ അധിക തുക ഈടാക്കുകയാണെന്ന പരാതിയിലാണ് നടപടി.

മലപ്പുറം ഭാഗത്തു നിന്നു വരുന്ന ബസുകൾ റെയിൽവേ സ്റ്റേഷന് മുന്നിലൂടെ പോയാൽ ട്രെയിൻ യാത്രികർക്ക് നേരിട്ട് മാവൂർ റോഡ്-മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ ഇറങ്ങാവുന്നതാണെന്നും പരാതിക്കാരനായ കൊളത്തറ തയ്യിൽ തൊടി ജയരാജൻ കമ്മിഷനെ അറിയിച്ചു.

webdesk13: