X

മലപ്പുറം സ്ഫോടനം ; ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പോ?

അരുൺ ചാമ്പക്കടവ്

കൊല്ലം: മലപ്പുറം കളക്ട്രേറ്റിന് സമീപം ഉണ്ടായ സ്ഫോടനം ആസുത്രിതമെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ഫോടനം ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പാണോ എന്ന സംശയം ബലപ്പെടുന്നു.കൊല്ലം, മലപ്പുറം കളക്ട്രേറ്റുകളിൽ ഉണ്ടായ സമാനമായ സ്ഫോടനം നടന്നപ്പോൾ കളക്ടർ പദവിയിൽ
ഒരേയാളാണ് എന്നതാണ് സംശയത്തിനിടയാക്കുന്നത്. അപായ ഭീഷണിയുടെ മുന്നറിയിപ്പാണോ എന്നതും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്.

കളക്ടറുടെ ഔദ്യോഗിക വാഹനത്തിൽ പൊലീസ് സെക്യുരിറ്റി ഉള്ളതിനാൽ സ്ഫോടക വസ്തുക്കൾ വയ്ക്കുന്നത് എളുപ്പമല്ല എന്നതിനാൽ ഇത്തരത്തിലുള്ള ആക്രമണം തിരഞ്ഞെടുക്കുകയായിരുന്നുവൊയെന്നും പരിശോധിച്ച് വരികയാണ്. കൊല്ലം കളക്ട്രേറ്റിൽ ഉപയോഗിച്ച സർക്യൂട്ടിന് സമാനമായ ഉപകരണങ്ങളാണ് മലപ്പുറത്തെ സ്ഫോടനത്തിലും ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 15നാണ് കൊല്ലം കോടതി വളപ്പിൽ കിടന്ന ജീപ്പിൽ സ്ഫോടനം നടന്നത്. ഇന്റിലിജൻസ് വിഭാഗം ഉൾപ്പെടെ എല്ലാ പ്രധാന ഏജൻസികളും അന്വേഷണം ആരംഭിച്ചു.

2007-ഹിമാചൽ പ്രദേശ് കേഡറിൽ ഐ എ എസ് നേടിയ ഷൈനാമോൾ 2014 ഫെബ്രുവരിയിലാണ് ഡെപ്യൂട്ടേഷനിൽ കേരളത്തിൽ എത്തുന്നത്. കുടുംബത്തിലെ മൂന്ന് പേരും ഐ പി എസ്, ഐഎസ് സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അപൂർവ്വ ഭാഗ്യവും ഷൈനാമോളുടെ കുടുംബത്തിനുണ്ട്. 2003 ലെ ഐ എ എസ് ബാച്ചിലെ ഷൈല (മുംബൈ കളക്ടർ ) .എ അക്ബർ (ആലപ്പുഴ പൊലീസ് മേധാവി ) എന്നിവരാണ് സഹോദരങ്ങൾ. ഹൈക്കോടതി അഡ്വ ഷാനവാസ് മേത്തറാണ് ഭർത്താവ്.റിട്ടേഡ് ഹൈസ്കൂൾ അധ്യാപകനായ അബുവിന്റെയും പികെ സുലേഖയുടെയും മകളാണ് ഷൈനാമോൾ.

മലപ്പുറം ജില്ലക്ക് ലഭിക്കുന്ന രണ്ടാമത്തെ വനിതാ കളക്ടറാണ് ഷൈനാമോൾ. 2007 മേയ് 3 മുതൽ ഒൻപത് മാസം കളക്ടറായിരുന്ന സുമന എൻ മേനോനാണ് മലപ്പുറം ജില്ലയിലെ ആദ്യ വനിതാ കളക്ടർ .

chandrika: