യുനൈറ്റഡ് നേഷന്‍സ്: നൊബേല്‍ പുരസ്‌കാര ജേതാവും താലിബാന്റെ വെടിയേറ്റതിനെ തുടര്‍ന്ന് ലോകപ്രശസ്തയുമായ മലാല യൂസുഫ് സായി യു.എന്‍ സമാധാനദൂതയായി തെരഞ്ഞെടുക്കപ്പെട്ടു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് വിവരം പുറത്തുവിട്ടത്. ഭീഷണികള്‍ അവഗണിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി അചഞ്ചല പോരാട്ടം നടത്തുന്ന മലാലായുടെ ധീരമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ നിരവധി പേര്‍ക്ക് ഊര്‍ജം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യു.എന്‍ സമാധാനദൂതയായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പത്തൊമ്പതുകാരിയായ മലാല.
അടുത്തയാഴ്ച യു.എന്‍ ആസ്ഥാനത്ത് ഔദ്യോഗിക സ്ഥാനാരോഹണം നടക്കും. 2012 ഒക്ടോബറില്‍ പാക് താലിബാന്റെ വെടിയേറ്റ് ബ്രിട്ടനില്‍ ചികിത്സ തേടിയതോടെയാണ് മലാല പ്രശസ്തയാകുന്നത്. ശേഷം വിദ്യാഭ്യാസ പ്രവര്‍ത്തകയായി പാശ്ചാത്യ ലോകത്ത് വാഴ്തപ്പെട്ട മലാല പിതാവ് സിയാഉദ്ദീന് യൂസഫ്‌സായിയുടെ സഹായത്തോടെ മലാല ഫണ്ട് സ്ഥാപിച്ചു. 2014 ഡിസംബറില്‍ സമാധാന നൊബേല്‍ പുരസ്‌കാരവും മലാലയെ തേടിയെത്തി.
- 8 years ago
chandrika
Categories:
Culture