X

മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍

മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവിടെയുള്ള പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, മോളിക്യുലാര്‍ ഓങ്കോളജി തുടങ്ങിയ ലാബുകള്‍ക്കാണ് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭ്യമായത്. എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ സ്ഥാപനം കൂടിയാണിത്. ഇതുകൂടാതെ ഈ ലാബുകള്‍ക്ക് ആരോഗ്യ സ്ഥാപനത്തിലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന എന്‍.എ.ബി.എച്ച്. പുന: അംഗീകാരവും ലഭ്യമായിട്ടുണ്ട്.

ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ദേശീയ തലത്തില്‍ നല്‍കുന്ന സുപ്രധാനമായ അംഗീകാരമാണ് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍. ഇത് ഒരു സ്ഥാപനത്തിന്റെ ഗവേഷണം, അധ്യാപനം, സേവനങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സഹായകമാണ്. നിരവധി മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തിയാണ് ഒരു സ്ഥാപനത്തിന് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ നല്‍കുന്നത്.

webdesk15: