പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. ‘മാല്‍’ (MAL) എന്നാണ് പേരിട്ടത്. 1972ല്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര ഇതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഈ തന്മാത്രയുടെ അഭാവം മനുഷ്യരില്‍ പുതിയ രക്തഗ്രൂപ്പ് നിലനില്‍ക്കുന്നുണ്ടെന്ന ഗവേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്‍എച്ചഎസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് (ബ്രിസ്റ്റോള്‍), ഇന്റര്‍നാഷ്ണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറി, ബ്രിസ്റ്റോള്‍ യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുമുള്ള ഗവേഷകരാണ് AnWj ആന്റിജന്റെ ജനിതക പശ്ചാതലം തിരിച്ചറിഞ്ഞത്.
ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. ഇതിനെ എളുപ്പം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് യൂനിവാഴ്‌സിറ്റി ഓഫ് ഇംഗ്ലണ്ട് സെല്‍ ബയോളജിസ്റ്റ് ടിം സാച്ച്വെല്‍ പറഞ്ഞു.
‘ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവില്‍ അപൂര്‍വവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ കഴിയുന്ന പ്രയത്‌നത്തിന്റെ പരിസമാപ്തിയാണെന്നും യുകെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു.