സിദ്ദീഖ് നദ് വി ചേറൂര്‍
ക്രിസ്താബ്ദം 1215ല്‍ ഇംഗ്ലണ്ടിലെ ജോണ്‍ രണ്ടാമന്‍ പ്രഖ്യാപിച്ച പരിമിതമായ ചില അവകാശങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് മാഗ്‌നാ കാര്‍ട്ട ലിബര്‍ട്ടേറ്റം (ങമഴിമ രമൃമേ ഘശയലൃമേൗോ) അല്ലെങ്കില്‍ ഗ്രേറ്റ് ചാര്‍ട്ടര്‍ ഓഫ് ഫ്രീഡംസ് (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്ന പേരില്‍ അറിയപ്പെടുന്നത്. രാജാവും നിയമത്തിനധീനനാണെന്ന വിളംബരമാണ് അതിലെ വലിയ പുരോഗമനപരമായി വിശേഷിപ്പിക്കപ്പെടുന്ന ഒരു കാര്യം. ഇതിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന വല്ല കരാറും വന്നാല്‍ അതിനെ പാവപ്പെട്ടവരുടെ മാഗ്‌ന കാര്‍ട്ടയാണെന്ന പ്രയോഗം പോലും നടത്താറുണ്ട്. എന്നാല്‍ അന്തര്‍ദേശീയ മനുഷ്യാവകാശ പ്രഖ്യാപനമെന്ന പേരില്‍ (ഡിശ്‌ലൃമെഹ ഉലരഹമൃമശേീി ീള ഔാമി ഞശഴവെേ) അറിയപ്പെടുന്ന യു.എന്‍.ഒ യുടെ പ്രഖ്യാപനം ഉണ്ടാകുന്നത് 1948 ഡിസമ്പര്‍ 10 നാണ്. അതിന്റെ പേരിലാണ് എല്ലാ ഡിസമ്പര്‍ പത്തും മനുഷ്യാവകാശ ദിനമായി ആചരിക്കപ്പെടുന്നത്. അമേരിക്കയില്‍ അടിമത്തം നിരോധിച്ചു പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ ഉത്തരവിട്ടത് 1865 ലാണ്. ഇതെല്ലാം സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെയും വഴിയിലെ നാഴികക്കല്ലുകളായി സമകാലിക ചരിത്രം വിലയിരുത്തുന്നു. 1948 ലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ പ്രഖ്യാപനമാണ് പില്‍ക്കാലത്ത് ലോക രാജ്യങ്ങള്‍ക്ക് ഈ വഴിക്ക് പുതിയ നീക്കങ്ങള്‍ നടത്താന്‍ പ്രചോദനമായത്. അതിലെ വിവിധ വകുപ്പുകളുടെ ചുവട്പിടിച്ചാണ് പിന്നീട് വിവിധ രാജ്യങ്ങള്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടതും നടപടികള്‍ സ്വീകരിച്ചതും. ഇതിനെ അടിസ്ഥാനപ്പെടുത്തി കിലേൃിമശേീിമഹ ആശഹഹ ീള ഔാമി ഞശഴവെേ പൂര്‍ത്തിയാക്കുന്നത് 1966 ലാണ്. അത് പ്രാബല്യത്തില്‍ വരുന്നത് 1976 ലാണ്. പ്രസ്തുത ചാപ്റ്ററിലെ 12 വകുപ്പുകള്‍ പ്രധാനമായും മാന്യത, സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ചാണ്. 35 വകുപ്പുകള്‍ ഓരോരുത്തര്‍ക്കും ജീവിക്കാനുള്ള അവകാശവും അടിമത്തം, പീഡനം എന്നിവയുടെ നിരോധനവും ഉറപ്പുവരുത്തുന്നു. ഇത്തരമൊരു അന്തര്‍രാഷ്ട്രീയ ഉടമ്പടി രൂപം കൊള്ളുന്നത് ഇരുപതാം നൂറ്റാണ്ടിലാണെന്ന കാര്യം മനസ്സില്‍ സൂക്ഷിക്കുക. തുടര്‍ന്നു ചരിത്രത്തില്‍ കുറേ പിറകോട്ട് സഞ്ചരിക്കുക. ക്രി. ഏഴാം നൂറ്റാണ്ടില്‍ 632 മാര്‍ച്ചില്‍ ഹിജ്‌റ വര്‍ഷം പത്ത് ദുല്‍ഹിജ്ജ മാസത്തില്‍ അന്ത്യപ്രവാചകന്‍ (സ) അറേബ്യയിലെ മക്കയില്‍ വച്ച് വിടവാങ്ങല്‍ പ്രസംഗങ്ങളില്‍ നടത്തിയ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഒന്ന് മനസിരുത്തി വായിക്കുക. പുതിയ കാലത്തെ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ അവ പഠനവിധേയമാക്കുക. എന്നിട്ട് ഏഴാം നൂറ്റാണ്ടില്‍ നടന്ന മക്കാ പ്രഖ്യാപനങ്ങളില്‍നിന്ന് അപ്പുറമായി അടിസ്ഥാനപരമായി എന്ത് അവകാശങ്ങളാണ് പുതുതായി മനുഷ്യ സമൂഹത്തിന് അനുവദിച്ച് കിട്ടിയതെന്ന് വിലയിരുത്താന്‍ ശ്രമിക്കുക.
ഹജ്ജ് കര്‍മത്തിന്റെ ഭാഗമായി മക്കയിലെ അറഫാ പ്രദേശത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് അനുയായികളെ സാക്ഷിനിര്‍ത്തി തിരുദൂതര്‍ (സ) നടത്തിയ പ്രസംഗം ഇന്നത്തെ രീതിയില്‍ അന്തര്‍ദേശീയ മാധ്യമ ലോകം ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ പോന്നതാണ്. തുടര്‍ന്നു ദിവസങ്ങളോളം, ആഴ്ചകളോളം അത് വിശകലനം ചെയ്തുള്ള ചര്‍ച്ചകളും അവലോകനങ്ങളും പഠനങ്ങളും നടക്കേണ്ടതാണ്. അന്താരാഷ്ട്ര വേദികളില്‍ അതിലെ പരാമൃഷ്ട വിഷയങ്ങളെ കീറി മുറിച്ച് ചര്‍ച്ചചെയ്തു സമൂഹത്തില്‍ ആ പ്രസംഗം ചെലുത്താനിടയുള്ള ദൂരവ്യാപക പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും അപഗ്രഥിക്കാന്‍ സെമിനാറുകളും സിമ്പോസിയങ്ങളും നടക്കാവുന്നതാണ്.
സദസ്യരില്‍ ഏറെ ഉദ്വേഗം ജനിപ്പിച്ചു കൊണ്ടാണ് തിരുനബി വിഷയം അവതരിപ്പിക്കുന്നത്. ഈ ദിവസം ഏതാണെന്നറിയാമോ? ഈ മാസം ഏതാണെന്നറിയാമോ? ഈ സ്ഥലം ഏതാണെന്നറിയാമോ? മൂന്നും ജനങ്ങള്‍ക്കറിയാവുന്നത് തന്നെ. പക്ഷേ, അവരില്‍ പറയാന്‍ പോകുന്ന വിഷയങ്ങളെ സംബന്ധിച്ച് ജിജ്ഞാസയും ഔല്‍സുക്യവും ജനിപ്പിക്കണം. തുടര്‍ന്നു നടത്തിയ പ്രഖ്യാപനങ്ങള്‍ ഇന്നും മനുഷ്യാവകാശ രേഖകളുടെ മുഖവുരയാക്കി സൂക്ഷിക്കാവുന്നവയാണ്. മനുഷ്യന്റെ അവകാശങ്ങളില്‍ ഏറ്റവും അടിസ്ഥാനപരമായത് ജീവന്‍, സ്വത്ത്, അഭിമാനം എന്നിവയാണെന്ന് സാമാന്യ ബോധമുള്ള ആരും സമ്മതിക്കും. മറ്റുള്ളവയെല്ലാം ഇവയുടെ ശാഖകളോ അനുബന്ധങ്ങളോ അലങ്കാരങ്ങളോ ആയിരിക്കും. ഈ മൂന്ന് വസ്തുക്കള്‍ നിങ്ങള്‍ക്ക് പരസ്പരം കയ്യേറല്‍ നിഷിദ്ധമാണ്. ഈ ദിവസം, ഈ മാസം, ഈ സ്ഥലം നിഷിദ്ധമായത് പോലെ. ഇതാണ് ഒന്നാമത്തെ പ്രഖ്യാപനം. ലോകാവസാനം വരെയുള്ള മനുഷ്യര്‍ അന്യോന്യം ജീവനില്‍ കൈ വെക്കാതെ, സ്വത്ത് കൈയ്യേറാതെ, മാനഹാനി വരുത്താതെ ജീവിച്ചാല്‍ പിന്നെ ആ സമൂഹത്തില്‍ കോടതികള്‍ക്ക് കാര്യമായ വല്ല റോളും കാണുമോ? ‘അന്ധകാര യുഗത്തിലെ എല്ലാ അരുതായ്മകളും ഞാനിതാ ദുര്‍ബലപ്പെത്തി കാല്‍ ചുവട്ടിലേക്ക് തള്ളുന്നു. കഴിഞ്ഞ കാലത്ത് ചിന്തപ്പെട്ട എല്ലാ രക്ത (ത്തിന്റെ പ്രതിക്രിയയും)വും ഞാനിവിടെ ദുര്‍ബലപ്പെടുത്തുന്നു. അതിലൊന്നാമതായി തിരുനബിക്ക് നേരില്‍ ബന്ധമുള്ള ഒരു സംഭവം എടുത്തുപറഞ്ഞു ആ നയത്തിന് പ്രായോഗിക രൂപം കാണിക്കുന്നു. കഴിഞ്ഞ കാലത്ത് വ്യാപകമായിരുന്ന സാമ്പത്തിക ചൂഷണത്തിന്റെ മൂര്‍ത്തരൂപമായ പലിശയിടപാട് ഇവിടെ അവസാനിപ്പിക്കുന്നു. അതില്‍ ഒന്നാമതായി ദുര്‍ബലപ്പെടുത്തി തുടക്കം കുറിക്കുന്നത് സ്വന്തം പിതൃവ്യനായ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ പലിശയിടപാടാണ്. മനഷ്യരെല്ലാം തുല്യരാണെന്നും ഓരോരുത്തരുടെയും ജീവനും സ്വത്തിനും അഭിമാനത്തിനും വിലയുണ്ടെന്നും വരുമ്പോള്‍ വംശത്തിന്റെയോ നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പേരിലുള്ള വിവേചനത്തിനെന്ത് വില? ഇത് കേവല പ്രഖ്യാപനം മാത്രമായിരുന്നില്ല, തിരുനബി (സ) 23 വര്‍ഷത്തെ പ്രബോധന ജീവിതത്തിനിടയില്‍ പകര്‍ത്തിക്കാണിച്ച നയമായിരുന്നുവെന്ന കാര്യം ചരിത്രബോധമുള്ള ആര്‍ക്കും അജ്ഞാതമല്ല. രണ്ടാമതായി നടത്തിയത് സാമ്പത്തിക ചൂഷണത്തിനെതിരിലുള്ള പ്രഖ്യാപനമായിരുന്നു. അന്നും ഇന്നും പലിശയിടപാടാണ് സാമ്പത്തിക രംഗത്തെ എല്ലാതരം ചൂഷണങ്ങള്‍ക്കും വഴിയൊരുക്കുന്നത്. പക്ഷേ, അതിനെതില്‍ വിരലനക്കുന്നത് പോലും പിന്തിരിപ്പന്‍ നിലപാടായി കാണാന്‍ മാത്രം മുരടിച്ചുപോയ ലോകത്ത് നിന്ന് കൊണ്ട് ഏഴാം നൂറ്റാണ്ടിലെ ആ പ്രഖ്യാപനം കാതോര്‍ക്കുക.
തുടര്‍ന്ന് നടത്തിയത് സ്ത്രീകളെ സംബന്ധിച്ച ചരിത്രപരമായ പ്രഖ്യാപനമായിരുന്നു. നിങ്ങള്‍ക്ക് സ്ത്രീകളുടെമേല്‍ എന്നപോലെ അവര്‍ക്ക് നിങ്ങളുടെ മേലും അവകാശങ്ങളുണ്ടെന്ന പ്രഖ്യാപനം അന്നത്തെ ലോകത്ത് പുതുമയുള്ള ശബ്ദമായിരുന്നു. അവരെ മനുഷ്യരായിപോലും പരിഗണിക്കാത്തവരുടെയും സ്വത്ത് സ്വന്തമാക്കാനോ അനന്തരമെടുക്കാനോ അവകാശം നല്‍കാതെ മറ്റു സ്ഥാവരജംഗമ സ്വത്തുക്കള്‍ പോലെ അനന്തരമായി കൈമാറപ്പെടുന്ന സ്വത്ത് മാത്രമായി കണ്ടവരുടെയും ലോകത്തേക്കാണ് അന്ന് തിരുദൂതര്‍ സ്ത്രീ വിമോചനത്തിന്റെ ശബ്ദം മുഴക്കുന്നത്. എല്ലാ തരം അനീതികളും അതിക്രമങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിക്കാനുള്ള ശക്തമായ ശബ്ദമാണ് അന്ന് അറഫയില്‍ മുഴങ്ങിയത്. വര്‍ണ വിവേചനത്തിനെതിരെയുള്ള തിരുനബിയുടെ നിലപാട് സ്വന്തം അനുയായികളെ എത്ര ആഴത്തില്‍ സ്വാധീനിച്ചിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.