ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. കേന്ദ്രത്തിനെതിരെ സംസാരിക്കുന്ന മുസ്‌ലിം നേതാക്കളെ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളായി ബിജെപി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മഹാരാഷ്ട്രയിലെ ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപിയുടെ പ്രമുഖ നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനോട് പ്രതികരണം നടത്തുകയായിരുന്നു ശരദ് പവാര്‍.
നവാബ് മാലിക്കിന്റെ അറസ്റ്റിന് പിന്നാലെ പവാര്‍ തന്റെ വസതിയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടായിരുന്നു. ഛഗന്‍ ബുജ്പാല്‍, രാജേഷ് തോപെ, അജിത് പവാര്‍ എന്നിവര്‍ യോഗത്തിലുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവര്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ നിന്നും ചര്‍ച്ച നടത്തി.
കള്ളപ്പണ ഇടപാട് കേസിലാണ് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആയി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചത് സംബന്ധിച്ച് അന്വേഷണം ദിവസങ്ങള്‍ക്ക് മുന്‍പ് ഇഡി ഏറ്റെടുത്തിരുന്നു. അതേസമയം അധോലോക സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ചില വ്യവസായികളും രാഷ്ട്രീയനേതാക്കളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ന്റെ നിരീക്ഷണത്തിലാണ്.