53,300 കോടി രൂപ ചെലവില്‍ റഷ്യയില്‍നിന്ന് 120 വന്ദേഭാരത് ട്രെയിനുകള്‍ വാങ്ങാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉടന്‍ കരാറൊപ്പിടുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. മെയ്്ക് ഇന്ത്യ പ്രകാരം ഇന്ത്യയില്‍നിര്‍മിച്ച ട്രെയിനുകളാണ് ഓടുന്നത് എന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. കെ.റെയില്‍ ട്രെയിനുകളും ജപ്പാനില്‍നിന്ന് വായ്പയായി വാങ്ങാനായിരുന്നു ഇടതുസര്‍ക്കാരിന്റെ പ്ലാന്‍. റഷ്യയിലെ ടി.എം.എച്ച് എന്ന കമ്പനിയാണ് കരാറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 16 കോച്ചുകളാണ് ഓരോ ട്രെയിനിനുമുണ്ടാകുക.അവയുടെ 35 വര്‍ഷത്തെ പരിപാലനവും കമ്പനി നടത്തും. 650 കോടി ഡോളറാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.കെ.റെയില്‍ ജപ്പാനില്‍നിന്നാണെന്നും വന്ദേഭാരത് ഇന്ത്യയുടെ സ്വന്തം ട്രെയിനാണെന്നും പതിവുപോലെ കെ.സുരേന്ദ്രന്‍ ഇന്നലെ അവകാശപ്പെട്ടിരുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ പാളി; റഷ്യയില്‍നിന്ന് 120 വന്ദേഭാരത് വാങ്ങും
Tags: trainvandebharath