ഫുട്ബോൾ എന്ന സാധ്യത ലോകത്തെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ ഇന്റർനാഷണൽ മശൂർ ശരീഫ്. മക്കരപ്പറമ്പ് യൂത്ത് ക്ലബ്ബിന്റെ കീഴിൽ ആരംഭിച്ച ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകായിക സാമൂഹിക സാംസ്കാരിക രംഗത്ത് കൃത്യമായ ഇടപെടൽ നടത്തുന്ന മക്കരപറമ്പ് യൂത്ത് ക്ലബ്ബിന് കീഴിൽ 35ഓളം വിദ്യാർഥികളുമായാണ് മക്കരപറമ്പ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.
തന്നെ വളർത്തിയ ക്ലബ്ബ് ഇത്തരമൊരു പരിപാടി തുടങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് മാനേജറും ക്ലബ്ബിന്റെ മുൻകാല കളിക്കാരനുമായ ഹിദായത്ത് റാസി അഭിപ്രായപ്പെട്ടു.
ക്ലബ്ബ് സെക്രട്ടറി ഫൈസൽ മുന്ന പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി കാവുങ്ങൽ, മക്കരപ്പറമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീസ് മഠത്തിൽ, റിട്ടയേഡ് ആർമി ഓഫീസറും മുൻ എം ഇ ജി താരവുമായ സാദിഖ് തെക്കത്ത്, സി എച്ച് മുഹമ്മദലി, ക്ലബ്ബിന്റെ മുൻ ഭാരവാഹി ഷൗക്കത്ത് കൂറുവാടാൻ, എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ആദിൽ നന്ദി പറഞ്ഞു.