മോഹന്‍ലാലിന്റെ നോട്ടുപിന്‍വലിക്കലിനെ അനുകൂലിച്ചുള്ള ബ്ലോഗിന് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. രാജസ്ഥാനിലെ സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്തുനിന്നാണ് മേജര്‍ രവി ലാലിനെ പിന്തുണച്ച് സംസാരിക്കുന്നത്.
മോഹന്‍ലാലിന്റെ ബ്ലോഗില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മേജര്‍രവി പറഞ്ഞു. രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതുപോലെ മാത്രമാണ് ലാലും പറഞ്ഞത്. ഒരു നടന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞത് ഒരിക്കലും രാഷ്ട്രീയവല്‍ക്കരിക്കേണ്ട ആവശ്യമില്ല. അതിന്റെ പേരില്‍ നടന്റെ അച്ഛനേയും അമ്മയേയും വരെ പറയുന്ന തലത്തിലേക്ക് വിമര്‍ശനങ്ങള്‍ പോകുന്നത് സംസ്‌ക്കാരശൂന്യതയാണെന്നും മേജര്‍ രവി പറഞ്ഞു.
ബ്ലോഗിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ലാല്‍ അറിയുന്നുണ്ടായിരുന്നു. മോദിയെയാണ് പിന്തുണച്ചത്. അല്ലാതെ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയേയല്ല. അങ്ങനെയാണെങ്കില്‍ പിണറായി വിജയനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ആളാണല്ലോ മോഹന്‍ലാലെന്നും മേജര്‍ രവി പറഞ്ഞു. നടന്‍മാരുടെ അഭിപ്രായത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. കലാകാരന്‍മാരെ എന്തിനാണ് രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്നും മേജര്‍ രവി ചോദിച്ചു. നോട്ടുനിരോധനം തന്റെ സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.