തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തിയ ചിത്രം അമരൻ ഒടിടിയിലേക്ക്. തമിഴിൽ ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി സ്വന്തമാക്കിയ ചിത്രമാണ് അമരൻ. ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം സ്വന്തമാക്കിയിരുന്നു. ദിവസങ്ങളോളം തീയേറ്ററുകൾ നിറഞ്ഞ് ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെ ചിത്രത്തിന് ഉണ്ടായി.ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.
ഡിസംബർ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററിൽ വിജയമായ സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം ലഭിക്കുമെന്നാണ് പ്രതീക്ഷ. അമരൻ ആഗോള ബോസ്ഓഫീസിൽ 312 കോടിയിലധികം നേടി കഴിഞ്ഞു.ചിത്രത്തിന്റെ വിജയം ശിവകാർത്തികേയൻ എന്ന നടന്റെ താരമൂല്യവും ഉയർത്തിയിട്ടുണ്ട്.റിലീസായി ഒരു മാസത്തിലധികം പൂർത്തിയാകുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.