കൊച്ചി: സംസ്ഥാനത്തെ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അച്ചടിച്ച പാഠപുസ്തകങ്ങളുടെ പേപ്പര്‍ വാങ്ങിയ നടപടി ക്രമങ്ങളിലും ടെണ്ടറിലും വന്‍ ക്രമക്കേട് നടന്നതായി ആരോപണം. 2016-17ല്‍ 83 സെന്റിമീറ്റര്‍ 80 ജിഎസ്എം പേപ്പര്‍ വാങ്ങാന്‍ വിളിച്ച ടെണ്ടറില്‍ എല്ലാ നികുതിയും ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി പങ്കെടുത്ത പേപ്പര്‍ മില്ലിന് പകരം ടെണ്ടര്‍ നിരക്ക് രേഖപ്പെടുത്താത്ത മില്ലില്‍ നിന്നാണ് കുടുതല്‍ തുകക്ക് കെബിപിഎസ് പേപ്പര്‍ വാങ്ങിയതെന്ന് ബിജെപി നേതാവ് പി.എം വേലായുധന്‍ ആരോപിച്ചു.