മഹുവ മൊയ്ത്ര പാണക്കാട്ടില്‍; തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സാദിഖലി തങ്ങളെ സന്ദര്‍ശിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിനെത്തുന്ന പാര്‍ട്ടി എം.പിമാരായ ഡെറിക് ഒബ്രയിനും മഹുവ മൊയ്ത്രയും പി.വി അന്‍വര്‍ എന്നിവര്‍ ഇന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

രാവിലെ ഒമ്പതോടെയാണ് ടിഎംസി നേതാക്കള്‍ പാണക്കാടെത്തിയത്. തുടര്‍ന്ന് തങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സംഘവുമായി സൗഹൃദ സംഭാഷണമാണ് നടത്തിയതെന്നും കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു.

തൃണമൂലിനെ യു.ഡി.എഫില്‍ ഉള്‍പെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തൃണമൂല്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും കേരളത്തില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ യു.ഡി.എഫ് ആലോചിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

webdesk13:
whatsapp
line