X

മഹുവ മൊയ്ത്ര കൃഷ്ണ നഗറിൽ; യൂസുഫ് പത്താനും കളത്തിൽ -ലോക്സഭ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 42 ലോക്‌സഭാ സീറ്റുകളിലേക്കും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ബെഹ്റാംപൂര്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മത്സരിക്കും. അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കൃഷ്ണ നഗറില്‍ നിന്ന് മഹുവ മൊയ്ത്ര ജനവിധി തേടും. കൃഷ്ണ നഗറില്‍ നിന്നാണ് കഴിഞ്ഞ തവണയും മഹുവ ലോക്‌സഭയിലെത്തിയത്.

മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ദുര്‍ഗാപൂരിലും സിനിമ താരം ശത്രുഘ്‌നന്‍ സിന്‍ഹ അസന്‍സോളിലും മത്സരിക്കും. ഡാര്‍ജിലിങില്‍ ഗോപാല്‍ ലാമയും മുര്‍ഷിദാബാദില്‍ അബു താഹിര്‍ഖാനുമാണ് സ്ഥാനാര്‍ത്ഥികള്‍. മാല്‍ഡ സൗത്തില്‍ ഷാനവാസ് അലി റെയ്ഹാനാണ് സ്ഥാനാര്‍ത്ഥി.

webdesk13: