ഗസ്സ: ഫലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ മരണത്തിനു പിന്നിലുള്ളവരെ തനിക്കറിയാമെന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഫലസ്തീന്‍ ഫത്താഹ് മൂവ്‌മെന്റ് സംഘടിപ്പിച്ച അറഫാത്തിന്റെ പന്ത്രണ്ടാം ചരമവാര്‍ഷിക അനുസ്മരണത്തിലാണ് മഹമൂദ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ അറഫാത്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. എനിക്കറിയാം ആരാണ് മരണത്തിനു പിന്നിലെന്ന്. എന്നാല്‍ എന്റെ വാക്കുകള്‍ മാത്രം പോര. അന്വേഷണ സംഘം ശരിയായ സമയത്ത് ഇക്കാര്യങ്ങള്‍ എല്ലാം തന്നെ വെളിപ്പെടുത്തും. ഈ വെളിപ്പെടുത്തല്‍ എല്ലാവരെയും ഞെട്ടിക്കുന്നതായിരിക്കും. മരണത്തിനു പിന്നിലുള്ള നടന്മാര്‍ ആരെന്ന് അപ്പോഴറിയാം.’ മഹമൂദ് വ്യക്തമാക്കി. 2004 നവംബര്‍ 11ന് ഫ്രാന്‍സില്‍ വച്ചാണ് അറഫാത്ത് മരണപ്പെടുന്നത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ മരണം. എഴുപത്തിയഞ്ചുകാരനായ അറഫാത്തിന്റെ മരണത്തെപ്പറ്റി വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.