- പള്ളൂരില്‍ പോലീസ് ജീപ്പ് കത്തിച്ചു
- വ്യാപക അക്രമം,തീവെപ്പ്
- പത്ത് പേര്‍ പോലീസ് കസ്റ്റഡിയില്‍
മാഹി മേഖലയില്‍ സി.പി.എംബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് മാഹി മേഖലയില്‍ അക്രമം വ്യാപിക്കുന്നതിനെ തുടര്‍ന്ന് മാഹി ജില്ലയില്‍ ഇന്ന് ( 9/5) നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. രണ്ടു കൊലപാതക കേസിലുമായി ഇരുവിഭാഗത്തിലും പെട്ട പത്ത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകരെ പള്ളൂര്‍ പോലീസും ബി.ജെ.പി.പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപെടുത്തിയ കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകരെ ന്യൂമാഹി പോലീസും ആണ് കസ്റ്റഡിയില്‍ എടുത്തത്. മാഹി പള്ളൂരില്‍ പള്ളൂര്‍ സ്‌റ്റേഷനിലെ പോലീസ് ജീപ്പ് ഒരു സംഘം കത്തിച്ചു ബാബുവിന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞതിനു ശേഷം വ്യാപകമായ അക്രമങ്ങളാണ് ‘അരങ്ങേറിയത് .പള്ളൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സുരേന്ദ്രന്റെ പെയിന്റ് കടയും ബി.ജെ.പി ഓഫീസും തീവെച്ച് നശിപ്പിച്ചു.ബി.ജെ.പി ഓഫീസിലെ ഫര്‍ണ്ണിച്ച ഉള്‍പെടെ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. മാഹി പാലത്തിന് സമീപം സി.പി.എം പ്രവര്‍ത്തകന്‍ സുനാജിന്റെ കട അക്രമിക്കുന്നതിനിടെ പോലീസ് രണ്ടു തവണ ഗ്രാനേഡ് പ്രയോഗിച്ചു.ബി.ജെ.പി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.ഈ സംഭവത്തിനു ശേഷം തലശ്ശേരി കിഴന്തി മുക്കില്‍ ബി.എം.എസ് കാര്യാലയം. തീവെച്ചു നശിപ്പിച്ചു.തലശ്ശേരി മാഹി മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും അക്രമവും വ്യാപകമാവുന്നുണ്ട്