വാഹന പ്രേമികളെ ആവേശം കൊള്ളിച്ച് മഹീന്ദ്രഥാര്‍. രണ്ടാം തിയ്യതി മുതല്‍ ഇതുവരെ 9000 ബുക്കിംഗുകളാണ് ലഭിച്ചതെന്ന് മഹീന്ദ്ര ഥാര്‍ കമ്പനി അറിയിച്ചു. പുതുതലമുറയെ ലക്ഷ്യമിട്ടുള്ള മഹീന്ദ്ര ഥാര്‍ ഈ മാസം നാലിനായിരുന്നു വിപണിയിലെത്തിയത്.
നിലവില്‍ പതിനഞ്ച് നഗരങ്ങളിലാണ് വാഹനം ലഭ്യമാവുന്നതെങ്കിലും ഈ മാസം പകുതിയോടെ ഇത് വ്യാപിക്കുന്നതിനാണ് തീരുമാനം. ബുക്കിംഗ് ആരംഭിച്ച് മൂന്നുദിവസത്തിനുള്ളില്‍ 9000 ബുക്കിംഗ് ലഭിച്ചത് വാഹനത്തോടുള്ള വാഹനപ്രേമികളുടെ കമ്പമാണ് കാണിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. നിങ്ങളുടെ പ്രതികരണത്തിലും ആവേശത്തിലും സന്തുഷ്ടരാണെന്ന് കമ്പനി ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീജയ് നക്ര പറഞ്ഞു. 36,000 ത്തിലധികം അന്വേഷണങ്ങളും 3.3 ലക്ഷത്തിലധികം വെബ്‌സൈറ്റ് സന്ദര്‍ശകരും പുതിയ താറിന് ലഭിച്ചിട്ടുണ്ടെന്നും മഹീന്ദ്ര പറഞ്ഞു.
പെട്രോള്‍ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന പുതുതലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്‌സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്‌സ് ലൈഫ് സ്‌റ്റൈല്‍ മോഡലുമായിരിക്കും.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.