ലണ്ടന്‍: ഗാന്ധിജിയുടെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനില്‍ ലേലത്തില്‍ വിറ്റു. രണ്ടര കോടി രൂപയ്ക്ക് അമേരിക്കക്കാരനായ ഒരാളാണ് ഗാന്ധിജിയുടെ സ്വര്‍ണനിറമുള്ള കണ്ണട ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാള്‍ ഓണ്‍ലൈന്‍ ബിഡ്ഡിങ്ങില്‍ കണ്ണടയ്ക്കു വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കില്‍ 2.5 കോടിക്കു തുല്യമായ തുകയാണിത്.
സ്വാതന്ത്ര്യസമരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ആ ഗാന്ധിയാത്രയ്ക്ക് 100 വയസ്സ് ബ്രിസ്‌റ്റോള്‍ ഓക്ഷന്‍ ഹൗസില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്ഷണിയര്‍ ആന്‍ഡ്രൂ സ്‌റ്റോവ് വ്യക്തമാക്കി. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്‍പതിന് ഓക്ഷന്‍ ഹൗസിന്റെ ലെറ്റര്‍ ബോക്‌സില്‍ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.
ബ്രിസ്‌റ്റോള്‍ മാംഗോട്‌സ് ഫീല്‍ഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തില്‍ കിട്ടിയ വന്‍ തുക മകള്‍ക്കൊപ്പം വീതിച്ചെടുക്കാനാണു തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയില്‍നിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാള്‍ 1920ല്‍ സൗത്ത് ആഫ്രിക്കയില്‍വച്ച് ഗാന്ധിജിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാല്‍ ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല. ചരിത്രരേഖകളില്‍ ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വര്‍ഷം പരിശോധിക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളില്‍ ഒന്നായിരിക്കും എന്നാണ് ഓക്ഷന്‍ ഹൗസ് അവകാശപ്പെടുന്നത്.