ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുന:രന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. ഇന്നലെ കേസ് പരിഗണിക്കവെ ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് സ്ഥാപകരിലൊരാളായ പങ്കജ് ഫഡ്നിസായിരുന്നു ഹര്‍ജിക്കാരന്‍.
കോടതിയുടെ വിലപ്പെട്ട സമയം കളയാനാണോ ഇതുപോലുള്ള കേസുകളുമായി വരുന്നതെന്നും ഹര്‍ജിയില്‍ പറയുന്ന ആളുടെ മഹത്വം ഓര്‍ക്കണമെന്നും എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഗാന്ധി വധത്തില്‍ പുന:രന്വേഷണം നടത്തേണ്ടതില്ലെന്ന് അമിക്കസ് ക്യൂറി നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തത് നാഥൂറാം ഗോഡ്സെ ആണെന്ന് നിസംശയം തെളിഞ്ഞതാണെന്നും വിദേശ ഏജന്‍സികള്‍ക്ക് വധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും രേഖകള്‍ സഹിതം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.