മുംബൈ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുളള ജില്ലകളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത്.
എല്ലാ കടകള്‍ക്കും രാത്രി എട്ടുവരെ തുറന്നു പ്രവര്‍ത്തിക്കാം. ശനിയാഴ്ചകളില്‍ ഇത് മൂന്നു മണിവരെയായിരിക്കും. ഞായറാഴ്ചകളില്‍ അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ളവ എല്ലാം അടച്ചിടണം. വ്യായാമത്തിനായി എല്ലാ പൊതുഉദ്യാനങ്ങളും കളിസ്ഥലങ്ങളും തുറക്കാം.
എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. യാത്ര ചെയ്യുന്ന സമയത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ജോലി സമയത്തില്‍ മാറ്റം കൊണ്ടുവരണം.കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ജോലികള്‍, ചരക്കുനീക്കം എന്നിവ പൂര്‍ണശേഷിയില്‍ നടത്താം.
ജിം, യോഗ സെന്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, സ്പാര എന്നിവയ്ക്ക് എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാതെ തുറക്കാം. ശേഷിയുടെ അമ്പത് ശതമാനത്തെ മാത്രം ഉള്‍ക്കൊളളിച്ചു കൊണ്ടായിരിക്കണം ആളുകള്‍ക്ക് പ്രവേശനം നല്‍കേണ്ടത്. രാത്രി എട്ടുമണി വരെ ഇവയ്ക്ക് തുറന്നുപ്രവര്‍ത്തിക്കാം. എന്നാല്‍ ശനിയാഴ്ചയില്‍ മൂന്നുമണി വരെ മാത്രമായിരിക്കും അനുമതി. ഞായറാഴ്ച തുറക്കാന്‍ അനുമതിയില്ല.
ഇരിപ്പിടത്തിന്റെ ശേഷിയുടെ അമ്പത് ശതമാനം ആളുകള്‍ക്ക് പ്രവേശനം നല്‍കി റെസ്റ്റോറന്റുകള്‍ തുറക്കാം. നാലുമണിവരെ മാത്രമായിരിക്കും പ്രവര്‍ത്തന സമയം.
അതേസമയം തിയേറ്ററുകള്‍, നാടകശാലകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും.ജനങ്ങള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് തുടരണം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും.