മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 16,476പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 394പേര്‍ മരിച്ചു. 16,104പേര്‍ രോഗമുക്തരായി. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുട ആകെ എണ്ണം പതിനാല് ലക്ഷം കടന്നു. 14,00,922പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 37,056പേര്‍ മരിച്ചു. 11,04,426പേര്‍ രോഗമുക്തരായി. 2,59,006പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ ഇന്ന് 5688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5516 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് രോഗമുക്തി നേടിയത്. 66 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,03,290 ആയി. 46,369 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 9586.
ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6751 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 41 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 7297 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,00,235 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,36,508 ആയി. നിലവില്‍ 57,858 പേരാണ് ചികിത്സയിലുള്ളത്. 5869 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,11,837 ആയി. 1,10,412 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,92,412. ഇതുവരെ രോഗബാധയെ തുടര്‍ന്ന് 8994 പേര്‍ മരിച്ചു.