മഹാരാഷ്ട്രയിലെ സ്കൂളിൽ ക്രിസ്തീയ പ്രാർഥന ചൊല്ലിയെന്നാരോപിച്ച് പ്രിൻസിപ്പലിനെ ബജ്രംഗ്‌ദൾ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ധിച്ചു.മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടറിനാണ് മർദ്ധനമേറ്റത്.ഏതാനും രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് ബജ്രംഗ്ദൾ പ്രവർത്തകർ പ്രിൻസിപ്പലിനെ മർദ്ധിച്ചതെന്നാണ് വിവരം.രക്ഷിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ അലക്സാണ്ടറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.കുട്ടികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ,പെൺകുട്ടികളുടെ ടോയ്‌ലറ്റിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്നും,ഹൈന്ദവ ആഘോഷങ്ങൾക്ക് അവധി നല്കുന്നില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്.