X
    Categories: indiaNews

കർണാടക മാതൃകയാക്കി വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ മഹാരാഷ്ട്ര പ്രതിപക്ഷ സഖ്യകക്ഷികളുടെ പദ്ധതി

കർണാടകയിലെ ബിജെപിയുടെ ദയനീയ പരാജയവും കോൺഗ്രസിന്റെ ഉജ്ജ്വല വിജയവും മാതൃകയാക്കി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യകക്ഷികളുടെ പദ്ധതി.

ചെറുകക്ഷികളെ ഒപ്പം കൂട്ടുകയും 2024 തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് ഒറ്റക്കെട്ടായി വെല്ലുവിളി ഉയർത്തുകയും ചെയ്യുമെന്ന് സംസ്ഥാന എൻസിപി നേതാവ് ജയന്ത് പാട്ടീൽ ഞായറാഴ്ച പറഞ്ഞു.എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുംബൈയിലെ വസതിയായ സിൽവർ ഓക്കിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പാട്ടീൽ, ശിവസേന (യുബിടി), എൻസിപി, കോൺഗ്രസ് എന്നിവരടങ്ങുന്ന സഖ്യ സീറ്റ് വിഭജന ഫോർമുല തയ്യാറാക്കുമെന്നും അറിയിച്ചു.

അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും.ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളും ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

 

webdesk15: