X
    Categories: indiaNews

മഹാരാഷ്ട്രയിൽ പശുക്കടത്ത് ആരോപിച്ച് 23 കാരനെ തല്ലിക്കൊന്നു ; ആറ് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം ‘ഗോ രക്ഷകർ’ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് ബജ്റംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദേശീയ ന്യൂസ് ഏജൻസിയായ പിടിഐ യാണ് സംഭവം റിപ്പോർട്ട് ചെയ്‌തത്‌.ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.അൻസാരിയും സഹായികളായ രണ്ടുപേരും ടെംബോയിൽ കന്നുകാലികളുമായി പോകുമ്പോൾ താന ജില്ലയിലെ സഹൽപൂരിൽ 15 ഓളം വരുന്ന ‘ഗോരക്ഷകർ’ തടയുകയായിരുന്നു.തുടർന്ന് ടെംബോയിൽ കയറി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. അൻസാരിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

webdesk15: