മുംബൈ: മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ഈ മാസം 16 മുതല്‍ ആരാധനാ കര്‍മങ്ങള്‍ക്കായി തുറക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ആരാധനാലയങ്ങള്‍ തുറക്കേണ്ടത്.
ആളുകള്‍ കൂട്ടം കൂടരുതെന്നും മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 17 മുതലാണ് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ അടച്ചിട്ടത്.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ചില സമരങ്ങളും സംസ്ഥാനത്ത് നടന്നു.