മുംബൈ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ അണ്‍ലോക്ക് നടപടികള്‍ ആരംഭിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്‌സിജന്‍ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ളതും ഓക്‌സിജന്‍ ബെഡുകളില്‍ 25 ശതമാനത്തില്‍ താഴെ മാത്രം രോഗികളുമുള്ള ജില്ലകളെ ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഔറഗാബാദ്, ബാന്ദ്ര, ധൂലെ, ജല്‍ഗാവ്, ജല്‍ന, നാസിക്, പര്‍ഭാനി, താനെ ഉള്‍പ്പെടെയുള്ള 18 ജില്ലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ ജില്ലകളില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കും.