X

മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക് 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

കള്ളപ്പണം വെളുപ്പിച്ചെന്ന് ഉന്നയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി പ്രമുഖ നേതാവുമായ നവാബ് മാലിക് 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആയി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ പങ്കുണ്ടെന്ന് ഉന്നയിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചത് സംബന്ധിച്ച് അന്വേഷണം ദിവസങ്ങള്‍ക്ക് മുന്‍പ് ഇഡി ഏറ്റെടുത്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നവാബ് മാലിക്കിനെ വ്യാഴാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടയിരുന്നു.

Test User: