മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ആറു മണിക്കൂറിനു ശേഷം ഉള്ള ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആയി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചത് സംബന്ധിച്ച് അന്വേഷണം ദിവസങ്ങള്‍ക്ക് മുന്‍പ് ഇഡി ഏറ്റെടുത്തിരുന്നു. അതേസമയം അധോലോക സംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന ചില വ്യവസായികളും രാഷ്ട്രീയനേതാക്കളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റെ നിരീക്ഷണത്തിലാണ്.