മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 3.30ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.
മഹാരാഷ്ട്രയില്‍ നവംബര്‍ 26നാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ചേലക്കര എംഎല്‍എയായിരുന്ന മുന്‍ മന്ത്രി കെ എസ് രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാടും ഉപതെരഞ്ഞെടുപ്പിന് വേദിയായത്. രണ്ടിടത്ത് നിന്ന് മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട് മത്സരം വന്നത്.