X

നീരവ്‌മോദി തട്ടിയെടുത്ത ഭൂമിയില്‍ കൃഷിയിറക്കി കര്‍ഷകര്‍; മഹാരാഷ്ട്ര പ്രക്ഷോഭം പുതിയ തലത്തിലേക്ക്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യവസായ നീരവ് മോദിയുടെ ഭൂമിയില്‍ കൃഷിയിറക്കി കര്‍ഷകര്‍ മഹാരാഷ്ട്രയിലെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കി. നീരവ് അനധികൃതമായി തട്ടിയെടുത്ത അഹമ്മദ്‌നഗറിലെ 20 ഏക്കര്‍ ഭൂമിയാണ് കര്‍ഷകര്‍ കയ്യടക്കിയത്. നീരവിന്റെ സ്ഥാപനം ഏറ്റെടുത്ത 125 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ തിരിച്ചുപിടിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
രാവിലെയോടെ 200ഓളം ട്രക്കറുമായി എത്തിയ കര്‍ഷകര്‍ നിലം ഉഴുത ശേഷം വിത്തുകള്‍ വിതറി. മഹാത്മാഗാന്ധിയുടെയും ബി.ആര്‍ അംബേദ്കറുടെയും ചിത്രങ്ങളും ദേശീയപതാകയും കയ്യിലേന്തി മുദ്രാവാക്യം വിളിച്ചാണ് കര്‍ഷകര്‍ സംഭവസ്ഥലെത്തിയത്.
2013ലാണ് നീരവ് തങ്ങളുടെ ഭൂമി അനധികൃതമായി കൈക്കലാക്കിയത്. ഏക്കറിന് രണ്ടു ലക്ഷം രൂപ വിലയുണ്ടായിരുന്ന സമയത്ത് വെറും പതിനായിരം രൂപ നല്‍കിയാണ് സ്ഥലമേറ്റെടുത്തതെന്നും കര്‍ഷകര്‍ ആരോപിച്ചു.

chandrika: