മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.