X

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തില്‍ വിള്ളല്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചിട്ടും തലവേദന അവസാനിക്കാതെ മഹായുതിയുതി സഖ്യം വലയുന്നു. 36 പേരാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിയില്‍ നിന്നുള്ളവര്‍. പല നിയമസഭാ സീറ്റുകളിലും നടക്കുന്ന കടുത്ത പോരാട്ടത്തില്‍ വിമതരുടെ സാന്നിധ്യം വെല്ലുവിളിയാകുമെന്നതിനാല്‍ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് മഹായുതി.

വിമതരില്‍ 19 പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. 16 സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നും, ഒരാള്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) നിന്നുമാണ്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഏക്‌നാഥ് ഷിന്‍ഡെയോടും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറിനോടും ദേവേന്ദ്ര ഫഡ്‌നാവിസിനോടും മുന്നണിക്കുള്ളില്‍ ആഭ്യന്തര ചേരിതിരിവുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിമതരെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

നവംബര്‍ നാലിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

webdesk13: