മഹാരാഷ്ട്രയിൽ കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥനാ ഗീതം അനുവദിച്ച പ്രിൻസിപ്പലിനെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്രയിലെ മലേഗാവിലുള്ള മഹാരാജ സയജിറാവു ഗയ്ഖ്‌വാദ് ആർട്‌സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സുഭാഷ് നിഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പലിനെ കോളേജിൽ നിന്ന് സസ്പൻഡ് ചെയ്യുകയും ചെയ്തു.സത്യ മാലിക് സേവാ ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടന നടത്തിയ കരിയർ ഗൈഡൻസ് സെമിനാറിലാണ് മുസ്ലിം പ്രാർത്ഥനാ ഗീതം ചൊല്ലിയത് . ഇതോടെ പുറത്തുനിന്ന് ചിലരെത്തി പ്രതിഷേധിച്ചു. ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാർത്ഥനാ ഗീതമാണ് ഇതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.