X

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

മുംബൈ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്നുണ്ടാകും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആകും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക. ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുറത്താക്കിയതിനു പിന്നാലെ ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ച് 40 ദിവസത്തിനു ശേഷമാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്.

മന്ത്രിസഭ വികസനം സംബന്ധിച്ച വാര്‍ത്തകള്‍ മഹാരാഷ്ട്ര രാജ്ഭവനും സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. അഞ്ച് ബി.ജെ.പി അംഗങ്ങള്‍ മന്ത്രിസഭയിലുണ്ടാകും. ഉദ്ധവിനെ പുറത്താക്കാന്‍ ചരടുവലിച്ച അഞ്ച് ശിവസേന എം.എല്‍.എമാര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നത് മഴസൂണിന് ശേഷമായിരിക്കും. മന്ത്രിസഭ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു.

എന്നാല്‍ യോഗത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പങ്കെടുത്തിരുന്നില്ല. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് കാണിച്ച് ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയതിനാലാണ് മന്ത്രിസഭ വികസനം വൈകുന്നതെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഷിന്‍ഡെയും ഫഡ്‌നാവിസും നിഷേധിച്ചിരുന്നു.

Test User: