X

ബി.ജെ.പിയെ വീഴ്ത്താന്‍ മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്

മുംബൈ: ബി.ജെ.പിയെ വീഴ്ത്താന്‍ മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം സമാജ് വാദി പാര്‍ട്ടിയും കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

288 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ഇതില്‍ എസ്പിക്ക് ഒരു സീറ്റാണ് നിലവിലുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് എസ്പിക്ക് നല്‍കണമെന്നാണ് ആവശ്യം. കൂടാതെ മുസ്ലിംസമുദായത്തെ കൂടെ നിര്‍ത്താനും എസ്.പി ശ്രമിക്കുന്നുവെന്നാണ് വിവരം.

കോണ്‍ഗ്രസുമായി ചര്‍ച്ചയിലാണെന്ന് മുതിര്‍ന്ന എസ്.പി നേതാവ് പറഞ്ഞു. പത്ത് സീറ്റുകള്‍ ആവശ്യപ്പെട്ടതെങ്കിലും കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. മന്‍ഖുര്‍ദ്ശിവാജി നഗര്‍, ബൈക്കുള, ഭിവണ്‍ഡി (കിഴക്കന്‍) എന്നിവയാണ് ഈ മൂന്ന് സീറ്റുകള്‍.

എസ്.പിയുടെ മഹാരാഷ്ട്രയുടേയും മുംബൈയുടേയും ചുമതലയുള്ള അബു ആസിം അസ്മിയാണ് മന്‍ഖുര്‍ദ്ശിവാജി നഗറിനെ പ്രതിനിധീകരിക്കുന്നത്. അതേസമയം, ഭിവണ്‍ഡി(കിഴക്കന്‍) നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശിവസേനയിലെ രൂപേഷ് മത്രെയാണ്. എസ്.പിയുടെ റായിസ് ഷെയ്ഖ് ബൈക്കുള്ളയില്‍ നിന്നും മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

chandrika: