X

ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്; ഫോണും എടിഎം കാര്‍ഡും പിടിച്ചെടുത്തു

കോഴിക്കോട് ട്രെയിനുള്ളില്‍ തീവെച്ച സംഭവത്തില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റം സംബന്ധിച്ചതായി മഹാരാഷ്ട്ര എടിഎസ്. മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. തുടര്‍ അന്വേഷണത്തിനായി കേരള എടിഎസിന് കൈമാറിയെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു.

വധശ്രമം, പരിക്കേല്‍പ്പിക്കല്‍, സ്‌ഫോടക വസ്തു ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായത് ഷാരൂഖ് തന്നെയാണെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചു.

webdesk11: