X
    Categories: indiaNews

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. ഒക്ടോബര്‍ 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 9.63 കോടി വോട്ടര്‍മാരാണ് മഹാരാഷ്ട്രയില്‍ ഉള്ളത്.

ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 81 അംഗ നിയമസഭയിലേക്കാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2.6 കോടി വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്.

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

webdesk17: