പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി മഹാരാജാസിലെ പാസായവരുടെ പട്ടികയിലെന്ന് പരാതി.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പാസായവരുടെ പട്ടികയില്‍ വന്നതാണ് വിവാദമായിരിക്കുന്നത്. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ്വെയറിലെ വീഴ്ചയാണിതെന്നാണെന്നാണ് സംഭവത്തേക്കുറിച്ച് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്. എസ്എഫ്ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി.
പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി മഹാരാജാസിലെ പാസായവരുടെ പട്ടികയിലെന്ന് പരാതി.
Tags: maharajascollegesfi