X
    Categories: indiaNews

മഹാരാഷ്ട്രയിൽ അംബേദ്കറുടെ ജൻമദിനം ആഘോഷിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ അറസ്റ്റിൽ.

മഹാരാഷ്ട്രയിൽ അംബേദ്കറുടെ ജൻമദിനം ആഘോഷിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ അറസ്റ്റിൽ.മഹാരാഷ്ട്രയിലെ ന​ന്ദേഡ് ജില്ലയിലെ ബൊൻഥാർ ഹാവേലി ഗ്രാമത്തിൽ അക്ഷയ് ഭലേറാവു എന്ന 24 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച വൈകീട്ട് യുവാവ് നടന്നുപോകുമ്പോൾ ഉയർന്ന ജാതിയിൽ പെട്ട ആളുകൾ ആക്രമിക്കുകയായിരുന്നു.അംബേദ്കറുടെ ജൻമദിനമാഘോഷിച്ച അക്ഷയ് ഭലേറാവുവും സഹോദരൻ ആകാശും കൊല്ലപ്പെടണം എന്ന് ആക്രോശിച്ചാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.സഹോദരൻ ആകാശിനും പരിക്കേറ്റു.

 

webdesk15: