മഹാനവമി; നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് മഹാനവമിയുമായി ബന്ധപ്പെട്ട് പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ നാളെ (ഒക്ടോബര്‍ 11) ന് നടത്താനിരുന്ന പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി ഓഫിസ് അറിയിച്ചു.

പരീക്ഷ, അഭിമുഖങ്ങള്‍, കായികക്ഷമത പരീക്ഷകള്‍, സര്‍വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന, എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

 

webdesk17:
whatsapp
line