റാഞ്ചി: ജാര്‍ഖണ്ഡിലും ബി.ജെ.പിക്കെതിരെ മഹാസഖ്യം യാഥാര്‍ത്ഥ്യമാവുന്നു. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്‍.ജെ.ഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിക്കുന്നത്. 2014ല്‍ മുഖ്യപ്രതിപക്ഷമായ ജെ.എം.എം രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ബാക്കി സീറ്റുകളില്‍ ബി.ജെ.പിയാണ് വിജയിച്ചിരുന്നത്.
ഇത്തവണ ദേശീയതലത്തില്‍ തന്നെ മഹാസഖ്യം രൂപംകൊള്ളുന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡിലും സഖ്യം രൂപീകരിക്കാന്‍ ജെ.എം.എം-കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.
ഇടത് കക്ഷികളുമായി ജെ.എം.എം നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും സഖ്യത്തില്‍ ചേരുന്നതിനെ കുറിച്ച് അവര്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. മഹാസഖ്യത്തില്‍ ചേരുകയാണെങ്കില്‍ ഒരു സീറ്റ് നല്‍കാമെന്നാണ് ജെ.എം.എം നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സി.പി.ഐ തയ്യാറായിട്ടില്ല.