Categories: indiaNews

‘മൃത്യു കുംഭ്’ ആയി മഹാ കുംഭമേള മാറി; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേള യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുംഭമേളയുടെ നടത്തില്‍ കെടുകാര്യസ്ഥതയെന്നും മമത ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ബംഗാള്‍ നിയമസഭയിലാണ് മമത ഇക്കാര്യം പറഞ്ഞത്.

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നും എണ്ണം കുറച്ചു കാണിക്കുന്നതിനായി ബിജെപി ഇപ്പോഴും 100 കണക്കിന് മൃതദേഹങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും മമത ആരോപിച്ചു.

ബംഗ്ലാദേശ് ഭീകരരുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെയും മമത തള്ളി. ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ബിജെപിക്ക് തെളിയിക്കാനായാല്‍ രാജിവെയ്ക്കുമെന്ന് മമത പറഞ്ഞു. ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വീണപ്പോഴും തൃണമൂല്‍ സര്‍ക്കാരാണ് ബംഗാളിലെ ശാന്തിയും സമാധാനവും കൈമോശം വരാതെ കാത്തതെന്നും മമത വ്യക്തമാക്കി.

webdesk18:
whatsapp
line