X

ഇറാനില്‍ വീണ്ടും ഭൂചലനം; കനത്ത നാശം

തെഹ്‌റാന്‍: ഒരു മാസത്തിനിടെ ഇറാനില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്‌കെയില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റതായും കനത്ത നാശം സംഭവിച്ചതായും ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറിസ്താനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ലോറിസ്താനിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നു ആളുകള്‍ പുറത്തേക്കിറങ്ങി ഓടിയതായി ഇറാനിയന്‍ വക്താവ് അറിയിച്ചു. ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചവരുടെ പരിക്കുകള്‍ ഗുരുതരമല്ല. പലരെയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഈ മാസം റിക്റ്റര്‍ സ്‌കെയില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 530 പേരാണ് കൊല്ലപ്പെട്ടത്. 9,000 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

chandrika: