X

മധുവിന്റെ മരണം കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്

പാലക്കാട്: അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ മരണം കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റപ്പോര്‍ട്ട്. മധു മരണപ്പെട്ടത് പോലീസ് കസ്റ്റഡിയില്‍ വെച്ചായിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ വെച്ച് മരിച്ചതിന് തെളിവില്ലെന്നും അതിനാല്‍ കസ്റ്റഡി മരണമായി കാണാനാകില്ലെന്നും റപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജെറോമിക് ജോര്‍ജ് എന്നിവരാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. റപ്പോര്‍ട്ടില്‍ മധു ജീപ്പില്‍ കയറ്റുമ്പോള്‍ അവശനിലയിലായിരുന്നു എന്നും മൂന്ന് പോലീസുകാര്‍ ചേര്‍ന്നാണ് അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Test User: