ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പരമ്പരക്കിടെ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ മാജിക്കല്‍ സ്റ്റമ്പിങ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. റോസ് ടെയ്‌ലറായിരുന്നു ധോണിയുടെ സ്റ്റമ്പിങ്ങിന്റെ ഇര. എതിര്‍ ദിശയില്‍ തിരിഞ്ഞ് നിന്ന് സ്റ്റമ്പിലേക്ക് പന്ത് ഇട്ടുകൊടുത്തായിരുന്നു ധോണിയുടെ തകര്‍പ്പന്‍ പ്രകടനം. എന്നാല്‍ സമാനമായൊരു ഫീല്‍ഡിങ് കഴിഞ്ഞ വര്‍ഷം പിറന്നിരുന്നുവെന്നാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിന്ന് വ്യക്തമാകുന്നത്. ആന്ധ്രാപ്രദേശും പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തില്‍ ആന്ധ്രാ വിക്കറ്റ് കീപ്പര്‍ ശ്രീകാര്‍ ഭരത് ആണ് ഇത്തരത്തില്‍ സ്റ്റമ്പിങ് നടത്തിയത്. പഞ്ചാബിന്റെ ജീവന്‍ജോത് സിങാണ് ശ്രീകാര്‍ ഭരതിന്റെ തകര്‍പ്പന്‍ സ്റ്റമ്പിങ്ങില്‍ പുറത്തായത്. പന്തിനെ കയറിയടിക്കാനുള്ള ജീവന്‍ജോതിന്റെ ശ്രമം പരാജയപ്പെട്ടെങ്കില്‍ പാഡില്‍ തട്ടിയ പന്ത് കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭരതിന്റെ അമ്പരപ്പിക്കുന്ന സ്റ്റമ്പിങ് പുറത്തെടുത്തത്.