ഹൈദരാബാദ്: ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവെച്ചാല്‍ ചോറ് റെഡി. വേവിക്കാതെതന്നെ ചോറ് തയ്യാറാക്കാന്‍ കഴിയുന്ന ‘മാജിക് അരി’ വിളയിച്ചെടുത്തിരിക്കുകയാണ് തെലങ്കാനയിലെ ഒരു കര്‍ഷകന്‍. കരിംനഗറുകാരനായ ഗര്‍ല ശ്രീകാന്ത് എന്ന യുവ കര്‍ഷകനാണ് ബോക സൗല്‍ എന്ന ഇനം നെല്ല് കൃഷിചെയ്തു വിളവെടുപ്പ് നടത്തിയത്. അസമില്‍ ഇതിനകംതന്നെ കൃഷിചെയ്തു വിജയിച്ചതാണ് ബോക സൗല്‍ ഇനം നെല്ല്.
അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബോക സൗല്‍ കൃഷിചെയ്തു വരുന്നത്. രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ വളരില്ലാത്തതിനാല്‍ ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് ഈ നെല്ല് കൃഷി ചെയ്യേണ്ടത്. 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രേട്ടീനും അടങ്ങിയിട്ടുള്ളതാണ് അരി.
ജൂണില്‍ നെല്ല് വിതച്ച് ഡിസംബര്‍ മാസത്തിലാണ് അരിയുടെ വിളവെടുപ്പ് നടത്തുന്നത്. ഗ്യാസിന്റെ വില ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിനിടയില്‍ ഈ ബജറ്റ് ഫ്രണ്ട്‌ലി അരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ബോക സൗല്‍ ദഹനപ്രക്രിയയെ ഏതുതരത്തില്‍ ബാധിക്കുമെന്നറിയാല്‍ ഗവേഷണങ്ങള്‍ തുടങ്ങിയതായി കൃഷി വകുപ്പ് അറിയിച്ചു.