ആലപ്പുഴയിലെ മന്ത്രിയുടെ സഹായിയായി അറിയപ്പെടുന്ന മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാനവാസിന് ലഹരി -ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഇയാളുടെ ഉടമസ്ഥതയിലുള്ള ലോറി ലഹരിക്കടത്തുകേസില്‍ പിടിക്കപ്പെട്ടതുള്‍പ്പെടെ നാല് ലോറികളുണ്ട്. മന്ത്രി സജി ചെറിയാന്‍ നിഷേധിച്ചെങ്കിലും പൊലീസ് നടത്തിയത് സത്യസന്ധമായഅന്വേഷണമാണെന്നാണ് വിവരം. സാമ്പത്തിക ഇടപാടില്‍നിന്ന് ലഭിക്കുന്ന പണം ബെനാമി വഴി ഭൂമിയിലും റിയല്‍ എസ്റ്റേറ്റിലും മുടക്കുക വഴി കോടികളാണ് ഇയാള്‍ സമ്പാദിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സജി ചെറിയാനുമായുള്ള ബന്ധത്തെക്കുറിച്ച് പക്ഷേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പാര്‍ട്ടിയുടെ സാമ്പത്തികസ്രോതസ്സായിട്ടാണ് ഇയാള്‍ കരുതപ്പെ
ടുന്നത്. സംസ്ഥാനസമ്മേളനം അടക്കം നടന്നപ്പോള്‍ ഇയാളാണ് ലക്ഷങ്ങള്‍ മുടക്കിയത്. തെളിവില്ലെന്നായിരുന്നു പക്ഷേ മന്ത്രി സജിയുടെ നിലപാട്. ഇയാളെ ഉപയോഗിച്ച് നേതാക്കളെ വരുതിയിലാക്കി ഗ്രൂപ്പിസത്തിലൂടെയാണ് മന്ത്രിയായിരുന്ന ജി.സുധാകരനെ സംസ്ഥാനകമ്മിറ്റിയില്‍നിന്ന് പുറത്താക്കിയത്.
ലഹരിക്കെതിരെ പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയാണ് പാര്‍ട്ടിക്കാരെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം ഒളിയമ്പെയ്തിരുന്നു. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് ഇതിന് പക്ഷേ ജില്ലാ സി.പി.എം നേതൃത്വം പകരം വീട്ടിയത്.