X
    Categories: MoreViews

ആര്‍ക്കു വോട്ട് ചെയ്താലും ബി.ജെ.പിക്ക്; മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനില്‍ ഞെട്ടിപ്പിക്കുന്ന ക്രമക്കേട്

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വി.വി.പി.എ.ടി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വോട്ടിംഗ് മെഷീനിലെ ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത്. പരിശോധിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്തായിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. മധ്യപ്രദേശില്‍ ഏപ്രില്‍ 9നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സലിന സിംഗും മറ്റു ഉദ്യോഗസ്ഥരും ഈ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. നാലാമത്തെ ബട്ടണ്‍ അമര്‍ത്തിയാലും ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്തിയാലും പേപ്പര്‍ റെസീപ്റ്റില്‍ വോട്ട് രേഖപ്പെടുത്തുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ്. വോട്ടിംഗ് മെഷീനൊപ്പം വി.വി.പി.എ.ടി മെഷീനും വെച്ചായിരുന്നു പരിശോധന. നേരത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് മായാവതിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മായാവതി കോടതിയെ സമീപിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന വിജയം ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ നേടാനായ സാഹചര്യത്തിലായിരുന്നു മായാവതിയുടെ ആരോപണം. 325സീറ്റുകള്‍ നേടിയാണ് യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.

വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത് ഗൗരവകരമായ പ്രശ്‌നമാണെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ഇതൊരു സാങ്കേതിക പിഴവാണെങ്കില്‍ എന്തുകൊണ്ടാണ് ബി.ജെ.പിക്ക് മാത്രമായി വോട്ട് പോകുന്നത്? ക്രമക്കേടിന് കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് ബി.ജെ.പിക്കെതിരെ ശക്തമായ ആയുധമാക്കാന്‍ മറ്റു പാര്‍ട്ടികള്‍ രംഗത്തെത്തുന്നതിനാണ് സാധ്യത.

watch video:

chandrika: