X

മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ഒന്ന് തീര്‍ന്നു, ഇനി അടുത്തതെന്ന് രാഹുല്‍ഗാന്ധി

ഭോപ്പാല്‍: മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒന്ന് തീര്‍ന്നു, ഇനി അടിത്തതെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അധികാരത്തിലേറി മണിക്കൂറുകള്‍ പിന്നിടുംമുമ്പേ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഫയലില്‍ കമല്‍നാഥ് ഒപ്പുവെച്ചു. മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ രാഹുല്‍ഗാന്ധിയുടെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. ഇത് ചെയ്തതോടെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷക പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി. ഒന്ന് തീര്‍ന്നു, ഇനി അടുത്തത് വരാനിരിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അധികാരത്തിലെത്തി പത്തു ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

ദേശസാത്കൃത, സഹകരണ ബാങ്കുകളിലുള്ള രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ മാര്‍ച്ച് 31നകം എഴുതി തള്ളുമെന്ന് കര്‍ഷക ക്ഷേമ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.

chandrika: